പയ്യന്നൂർ നഗരത്തിലെ ഷോപ്രിക്സ് ബിൽഡിംഗിൽ വൻ തീപിടുത്തം രക്ഷ പ്രവർത്തനം പുരോഗമിക്കുന്നു
പയ്യന്നൂർ പുതിയ ബസ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന ഷോപ്രിക്സ് സൂപ്പർമാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെ തീപിടിച്ചു മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത് സംഭവം അറിഞ്ഞ് പയ്യന്നൂർ ഫയർ ആന്റ് റെസ്ക്യൂ ടീം സംഭവ സ്ഥലത്ത് എത്തി , സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഫയർഫോഴ്സ് കണ്ണൂർ, തളിപ്പറമ്പ, പെരിങ്ങോം, തൃക്കരിപ്പൂർ , കാഞ്ഞങ്ങാട് എന്നിവടങ്ങളിലെ ഫയർഫോഴ്സ് യൂനിറ്റിന്റെ സഹായത്തോടെയാണ് മൂന്ന് മണിക്കൂറോളം ഭഗീരഥപ്രയത്നം നടത്തി തീ അണച്ചത് ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ കാരണമാണ് തീ പൂർണ്ണമായി വ്യാപിക്കാതിരുന്നത്. ഒരു നില പൂർണ്ണമായി കത്തിനശിച്ചിട്ടുണ്ട്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല, വർഷങ്ങൾക്ക് മുൻപ് ഇതെ സ്ഥാപനത്തിൽ തീപ്പിടുത്തം ഉണ്ടായിരുന്നു.
No comments