ഡീസൽ ഊറ്റിവിറ്റ ഡ്രൈവറെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു
കാസർകോട്: ഡ്രൈവറായി ജോലി ചെയ്യുന്ന ലോറിയിൽ നിന്ന് ഡീ സൽ ഊറ്റി വിറ്റ വിരുതനെ പോ ലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, സേലം, മേട്ടൂർ, ഗോവിന്ദപ്പുടിയിലെ ശിവകുമാറി(34)നെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. ലോറി ഉടമ തമിഴ്നാട് സ്വദേശി ആനന്ദിന്റെ പരാതി പ കാരമാണ് അറസ്റ്റ്. ആന്ധ്രാപ്രദേ ശിൽ നിന്നും സീതാംഗോളി കിഫ്ര പാർക്കിലെ ഹോളോബ്രി ക്സ് നിർമ്മാണ കമ്പനിയിലേക്ക് ഫ്ളആഷ് എത്തിച്ചുകൊടുക്കുന്ന ബൾക്കർ ലോറി ഡ്രൈവറാണ് ശിവകുമാർ. കഴിഞ്ഞ ദിവസം ലോഡുമായി സീതാംഗോളിയിലേക്ക് വരുന്നതിനിടയിൽ ശാന്തിപ്പള്ളത്തു വച്ചാണ് ജെ.സി.ബി ഡ്രൈവർക്ക് 30 ലിറ്റർ ഡീസൽ ഊറ്റി വിറ്റതെന്നാണ് കേസ്. സംശയം തോന്നിയ ജെ.സി.ബി ഡ്രൈവറാണ് ബൾക്കർ ലോറി ഉടമയായ ആനന്ദയെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. തുടർന്ന് ആനന്ദ കുമ്പളയിലെത്തി പോലീസിൽ പരാതി നൽകി. തുടർന്ന് ശിവകുമാറിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്തു.
No comments