Breaking News

ഇരിയ ഒരുമ കൂട്ടായ്മ കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടി നടന്നു


ഇരിയ : ഇരിയ ഒരുമ കൂട്ടായ്മ കുടുംബാംഗങ്ങളുടെ ഓണാഘോഷ പരിപാടി നടന്നു. ഈ വർഷത്തെ                         ഓണാഘോഷ പരിപാടി കൂട്ടായ്മയുടെ രക്ഷാധികാരി ബാലകൃഷ്ണൻ, ശ്രീരവി ഇകെയും ചേർന്ന് ഉദ്ഘാടനം ചെയ്തു.  കൂട്ടായ്മ പ്രസിഡന്റ് രാമകൃഷ്ണൻ കരിച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടായ്മ കോഡിനേറ്റർ ബാലഗോപാലൻ ഒരുമയുടെ പ്രസക്തിയെ കുറിച്ച് ക്ലാസ് എടുത്തു. പരിപാടിയിൽ സെക്രട്ടറി അരവിന്ദൻ സ്വാഗതവും കൂട്ടായ്മയുടെ രക്ഷാധികാരി ഷാജി ഇകെ നന്ദിയും പറഞ്ഞു.

No comments