കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കരുത്ത് കാട്ടി കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ
കാസർകോട്: കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് കരുത്ത് കാട്ടി കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥ. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വുമൺ കെ ശ്രീജിഷയാണ് 40 അടി ആഴവും മൂന്നടി വെള്ളവുമുള്ള കിണറ്റിലിറങ്ങി ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പെരിയടുക്ക ബദർ മൻസിലെ ഇബ്രാഹീമിന്റെ വീട്ടുപറമ്പിലെ കിണറിൽ വീണ ആട്ടിൻ കുട്ടിയെയാണ് ഇവർ സാഹസികമായി ഇറങ്ങി രക്ഷപ്പെടുത്തിയത്. വീട്ടുകാരുടെ വിവരത്തെ തുടർന്നാണ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സിധീഷിന്റെ ത്വത്തിൽ രക്ഷാസംഘമെത്തിയത്. ശ്രീജിഷ റ നെറ്റിൽ ഇറങ്ങി സുരക്ഷിതമായി ആട്ടിൻകുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മുന്നാട് സ്വദേശിനിയാണ് ശ്രീജിഷ. ആദ്യമായാണ് കിണറിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുന്നത്. ആറുമാസം മുമ്പാണ് ട്രെയിനിയായി കാസർകോട് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ട്രെയിനിങ് പിരീഡ് പൂർത്തിയായി. ഫയർ ആന്റ് റെസ്ക ഓഫീസർമാരായ പിജി ജീവൻ, എസ് അരുൺകുമാർ, ഹോംഗാർഡ് വിജിത് നാഥ്, ഡ്രൈവർ രമേശ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
No comments