Breaking News

മാനവികതയുടെ സന്ദേശമോതി നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി മുണ്ട്യാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനം


പരപ്പ: മാനവികതയുടെ സന്ദേശമോതി നബിദിന ഘോഷയാത്രയ്ക്ക്  സ്വീകരണം നൽകി മുണ്ട്യാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനം. നമ്പ്യാർ കൊച്ചി ഹംസത്ത് ജൂമാമസ്ജിദ്, ക്ലായിക്കോട് ബദരിയ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ നിന്നുള്ള നബിദിന ഘോഷയാത്രയ്ക്കാണ് മുണ്ട്യാനം ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് സ്വീകരണം നൽകിയത്. ക്ലായിക്കോട് ജമാ അത്തിനെ പ്രതിനിധീകരിച്ച് ഖത്തീബ് ശരീഫ്  സഅദി, സെക്രട്ടറി കുഞ്ഞാലി മൗലവി, ശിഹാബ് പി എം, ഖാലിദ് എൻ, സിറാജ് എൻ തുടങ്ങിയവർ സംസാരിച്ചു. ദേവസ്ഥാനം പ്രസിഡന്റ്‌ പദ്മനാഭൻ മാസ്റ്റർ, ഗോപാല കൃഷ്ണൻ, ചന്തുഞ്ഞി, അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

No comments