പാണത്തൂർ - 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന ചെറുപനത്തടി സ്ഥാനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്തെ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിൻ്റെ ആഘോഷകമ്മറ്റി രൂപീകരണയോഗം പരപ്പ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാത്തൂർ കഴകം പ്രസിഡൻ്റ് പി. കെ ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ പ്രസന്ന പ്രസാദ്, ടി.കെ നാരായണൻ, എൻ ബാലചന്ദ്രൻ നായർ, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. എം കുര്യാക്കോസ്, ഭരണസമിതി അംഗങ്ങളായ കെ. കെ വേണുഗോപാൽ, കെ. ജെ ജെയിംസ്, രാജൻ പെരിയ,നാരായണൻ കൊളത്തൂർ ബലരാമൻ നമ്പ്യാർ, ഇ മാലിങ്കൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - എൻ ബാലചന്ദ്രൻ നായർ ( ചെയർമാൻ )ഇ.കെ ഷാജി ( വർക്കിംഗ് ചെയർമാൻ) കൂക്കൾ ബാലകൃഷ്ണൻ ( കൺവീനർ)മനോജ് പുല്ലുമല (ട്രഷറർ).
No comments