വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാഴ്ച പരിശോധനയും ജീവിതശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് സായംപ്രഭ ഹാളിൽ വച്ച് ബോധവൽകരണ ക്ലാസും കാഴ്ച പരിശോധനയും, പ്രതിജ്ഞയും ജീവിതശൈലിരോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു.ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ, ഒപ്റ്റോമെട്രിസ്റ്റ് ആശ്രിത പി യു എന്നിവർ ക്ലാസ്സെടുത്തു.ജെ എച്ച് ഐ നിഖിഷ എൻ ആർ , ജെ പി എച്ച് എൻ മായ മാത്യു, അഖില നിഷാന്ത് ,ഗീത സി , ദാമോദരൻ കെ ,ശശിധരൻ പി ആർ എന്നിവർ സംസാരിച്ചു
No comments