Breaking News

സുരേന്ദ്രൻ കാടങ്കോടിന് ജോസഫ് മുണ്ടശ്ശേരി പുരസ്കാരം


ചെറുവത്തൂർ : അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുള്ള അധ്യാപകർക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ബാലസാഹിത്യത്തിനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ചെറുവത്തൂർ ഗവൺമെന്റ് ഫിഷറീസ് വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും കവിയുമായ സുരേന്ദ്രൻ കാടങ്കോടിന്റെ കുഞ്ഞുണ്ണിയുടെ മീൻ കുഞ്ഞുങ്ങൾ എന്ന കൃതിക്ക് ലഭിച്ചു. 10000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും.



No comments