Breaking News

ഒടയംചാലിലെ മലഞ്ചരക്ക് വ്യാപാരിയും പൊതു പ്രവർത്തകനുമായ പൂടങ്കല്ല് സ്വാദേശി സി പി റഹീം അന്തരിച്ചു


ഒടയംചാൽ : പൗര പ്രമുഖനും വ്യാപാരിയും, മത - സാമൂഹിക - സാംസ്കാരിക രംഗങ്ങളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പൂടങ്കല്ല് സ്വാദേശിയും ഇപ്പോൾ പാറപ്പള്ളിയിൽ താമസക്കാരനുമായ സി. പി. റഹീം പൂടങ്കല്ല് ഇന്നലെ രാത്രി മരണപ്പെട്ടു. ഒടയഞ്ചാലിൽ അപ്സര ട്രേഡിങ് എന്ന മലഞ്ചരക്ക് വ്യാപാരം നടത്തി വരികയായിരുന്നു.

പൂടങ്കല്ല് ഭാരത് മെഡിക്കൽ സ്ഥാപകൻ, ചുള്ളിക്കര ജമാഅത് സെക്രട്ടറി, സി പി. ഐ. (എം)പൂടങ്കല്ല് ബ്രാഞ്ച് സെക്രട്ടറി, പനത്തടി ബാങ്ക് ഡയറക്ടർ, ജവഹർ ക്ലബ് പൂടങ്കല്ല് പ്രസിഡന്റ്‌, പ്രവാസി തുടങ്ങിയ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു.  

 ഹൃദ്രോഗ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ഖബറടക്കം രാവിലെ 11 മണിക്ക് പാറപ്പള്ളിയിൽ.

No comments