റീ ബിൽഡ് വയനാട് ക്യാമ്പയിൻ: ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി 22,38488 രൂപ കൈമാറി
അതിജീവനത്തിന്റെ ചായക്കട നടത്തിയും, ആക്രി പെറുക്കിയും ബിരിയാണി, പായസം ചാലഞ്ചുകള്‍ സംഘടിപ്പിച്ചും മറ്റ് തൊഴിലുകള്‍ ചെയ്തും ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച 22,38488 തുക റിബില്‍ഡ് വയനാട് ക്യാമ്പയിനിലേക്ക് നല്‍കി. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ്, പ്രസിഡണ്ട് വിപിന്‍ ബല്ലത്ത്, ട്രഷറര്‍ അനീഷ് കുറുമ്പാലം, ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം തുടങ്ങിയവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലു മാത്യു, ട്രഷറര്‍ കെ.സബീഷ് എന്നിവര്‍ക്ക് തുക കൈമാറി. വിവിധ ചാലഞ്ചുകളിലൂടെയും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയില്‍ നിന്നും സ്വരൂപിച്ച 22,38488 രൂപയാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി.ഗിനീഷ്, പ്രസിഡണ്ട് വിപിന്‍ ബല്ലത്ത്,ട്രഷറര്‍ അനീഷ് കുറുമ്പാലം, ജില്ലാ കമ്മിറ്റി അംഗം ഹരിത നാലപ്പാടം തുടങ്ങിയവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡണ്ട് ഷാലു മാത്യു, ട്രഷറര്‍ കെ.സബീഷ് എന്നിവര്‍ക്ക് തുക കൈമാറി. റീ ബില്‍ഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അതിജീവനത്തിന്റെ ചായക്കട ഏറെ ശ്രദ്ധ നേടിയിരുന്നു.
No comments