Breaking News

കാലിക്കടവ്- കുറുഞ്ചേരി-പെരിയങ്ങാനം റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണം സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് സമ്മേളനം സമാപിച്ചു


ഭീമനടി :  കാലിക്കടവ് - കുറുഞ്ചേരി- പരപ്പച്ചാൽ റോഡും, കാലിക്കടവ്- കുറുഞ്ചേരി-പെരിയങ്ങാനം റോഡും വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമായ യോഗ്യമാക്കണമെന്ന് സിപിഐ എം കുറുഞ്ചേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ടി വി ബാലകൃഷ്ണൻ പതാക ഉയര്‍ത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു. സി വിനോദ് കുമാർ അധ്യക്ഷനായി. ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ ആഗദ് മോഹൻ, ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ ടീം അംഗം അനന്യ കെ എസ് അജയ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ഏരിയ കമ്മിറ്റി അംഗം സി വി ഉണ്ണികൃഷ്ണൻ, ലോക്കൽ സെക്രട്ടറി പി വി തമ്പാൻ, പി എ മാത്യു, ഷൈല തമ്പാൻ, ടി വി പ്രവീൺ, അഖിൽ പ്ലാച്ചിക്കര, കെ മുരളീധരൻ, സി സജിത്ത്, അഞ്ജു രതീഷ് എന്നിവർ സംസാരിച്ചു. പി കെ രമേശൻ സ്വാഗതം പറഞ്ഞു. സെക്രട്ടറിയായി കെ മുരളീധരനെ തെരഞ്ഞെടുത്തു.

No comments