ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ മംഗലംകളി കലാകാരിയും കേരള ഫോക്ലോർ അവാർഡ് ജേതാവുമായ ഉമ്പിച്ചിയമ്മയെ ആദരിച്ചു
പരപ്പ : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ മംഗലം കളി കലാകാരിയും കേരള ഫോക്ലോർ അവാർഡ് ജേത്രിയുമായ ഉമ്പിച്ചിയമ്മയെ ആദരിച്ചു. പി ടി എ പ്രസിഡൻ്റ് വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി പൊന്നാടയണിയിച്ച് ആദരിച്ചു. ഉമ്പിച്ചിയമ്മ സിനിമയിൽ പാടിയ ഗാനം എല്ലാവർക്കും ഇഷ്ടമായി.
സപ്തംബർ 19, 20 തീയതികളിലായി നടന്ന “ഒരുമ “ദ്വിദിന സഹവാസ ക്യാമ്പിൽ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിനെ ആകർഷകമാക്കി. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും അതിൻ്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുമള്ള ഒരു പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. ബോധവൽക്കരണക്ലാസ്സുകൾ, ഫീൽഡ് ട്രിപ്പ്, കാർഷിക ക്ലാസ്സ്,കർഷകനുമായി അഭിമുഖം, കായിക പരിശിലനം, സാന്ത്വനസ്പർശം,കൾചറൽ പ്രോഗ്രാം, ക്യാമ്പ് ഫയർ ,മാസ്ഡ്രിൽ,പ്രകൃതിയെ അറിയാൻ ,പ്രകൃതി നടത്തം, നാട്ടറിവു പാട്ടുകൾ, പൂന്തോട്ട പരിപാലനം, ആരോഗ്യ ശുചിത്വപരിപാലനം എന്നിവ കുട്ടികളിൽ അറിവു പകർന്നു നൽകി.
ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ദ്വിദിന സഹവാസ ക്യാമ്പ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ പി എം ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ SSSS ജില്ലാ കോർഡിനേറ്റർ ബിജു എം, പി ടി എ പ്രസിഡൻ്റ് വിജയൻ,എസ് എം സി ചെയർമാൻ മധു കോളിയാർ, എം പി ടി എ പ്രസിഡൻ്റ് ശ്രീലേഖാ, ശശിധരൻ , സതീശൻ , കൗസല്യ ചിഞ്ചു ജിനീഷ് എന്നിവർ സംസാരിച്ചു.
SSSS കോർഡിനേറ്റർ പവിത്രൻ നന്ദി രേഖപ്പെടുത്തി.
No comments