Breaking News

ബളാലിലെ ആധാരം എഴുത്തുകാരനായ എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ അന്തരിച്ചു


വെള്ളരിക്കുണ്ട് : ബളാലിലെ ആധാരം എഴുത്തുകാരനായ  എടത്തോട്ടെ മേലത്ത് മോഹനൻ നമ്പ്യാർ (66) നിര്യാതനായി. ഡയാലിസിസ് പേഷ്യന്റായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം മലയോര മേഖലയിലെ ആദ്യകാല ബസ് സർവീസ് ആയ  ദേവീദാസ് ബസ്സിന്റെ ഉടമയായിരുന്നു 

ഭാര്യ: ലീല മോഹനൻ , മക്കൾ: രൂപേഷ്, സനോജ്, മധുസൂദനൻ, ശ്രീരഞ്ജിനി

മരുമകൾ: അഞ്ജിമ

സഹോദരങ്ങൾ: മേലത്ത് കല്യാണിയമ്മ, പരേതനായ മേലത്ത് കേളു നമ്പ്യാർ, മേലത്ത് നാരായണൻ നമ്പ്യാർ, മേലത്ത് നാരായണി

സംസ്കാരം ഉച്ചയോട് കൂടി എടത്തോട്ടെ വീട്ടുവളപ്പിൽ.

No comments