ഗാന്ധിയൻ ബഹുജന പ്രസ്ഥാനമായ ഏകത പരിഷത്തിൻ്റെ ജില്ലാതല കൺവെൻഷൻ സംഘടിപ്പിച്ചു
പരപ്പ : ഗാന്ധിയൻ ബഹുജന പ്രസ്ഥാനമായ ഏകത പരിഷത്തിൻ്റെ ജില്ലാതല കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ പ്രവർത്തനം ശക്തിപ്പെടുത്താൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. പരപ്പയിൽ ഡോ ടീ.എം സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ സന്തോഷ് മലമ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവ്വാഹ സമിതി അംഗം രമേഷ് മേത്തല മുഖ്യ പ്രഭാഷണം നടത്തി. സ്കറിയ തോമസ്, ഇവി പത്മനാഭൻ ഗോപിനാഥൻ തായ നൂർ, രാജീവൻ ടി വി, രാധ രാവണേശ്വരം എന്നിവർ സംസാരിച്ചു. രാഘവൻ അടുക്കം സ്വാഗതവും ദാമോദരൻ മുട്ടത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മധു സി ( ചെയർമാൻ) , ദാമോദരൻ മുട്ടത്ത്, കുഞ്ഞിരാമൻ (വൈസ് ചെയർമാൻമാർ), സത്യ അവളക്കോട് (ജനറൽ കൺവീനർ), അനിഷ് കടുമേനി, പത്മനാഭൻ അയ്യപ്പൻകോട്ട (കൺവീനർമാർ), കൃഷണൻ മൂപ്പിൽ (ട്രഷറർ), ഡോ. ടി എം സുരേന്ദ്രനാഥ്, രാഘവൻ അടുക്കം, ശ്രീധരൻ തെക്കുമ്പാട് ( സംസ്ഥാന സമിതി അംഗങ്ങൾ).
No comments