ലോക്സഭാ ഇലക്ഷൻ കഴിഞ്ഞു പുതിയ സർക്കാർ അധികാരമേറ്റു 100 ദിനം പിന്നിട്ടു എന്നിട്ടും ഇലക്ഷൻ വീഡിയോ ഗ്രാഫി തൊഴിലെടുത്ത തൊഴിലാളികൾക്ക് വേതനം ലഭിച്ചില്ല: കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കലക്ട്രറ്റ് ധർണ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ലോകസഭാ ഇലക്ഷൻ വീഡിയോ ഗ്രാഫി തൊഴിലെടുത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ഫോട്ടോഗ്രാഫേഴ്സ് & വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സിഐടിയു) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രറ്റ് ധർണ സംഘടിപ്പിച്ചു. സി ഐ ടി യു കാസർകോട് ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ട്രഷറർ വി.സുരേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. ധിനു മേക്കാട്ട് സ്വാഗതവും, കിഷോർ അധ്യക്ഷതയും വഹിച്ചു. ഹരീഷ് കുഞ്ഞിക്കൊച്ചി, കെ വി കുഞ്ഞികൃഷ്ണൻ, നാരായണൻ ലുക്ക് ഔട്ട് എന്നിവർ സംസാരിച്ചു
No comments