ചെറുവത്തൂർ : മത്സ്യവിൽപ്പന ഏജൻസി നടത്തിപ്പുകാരനായ യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാടങ്കോട് കാവുംചിറ പഴയ ഹാർബറിന് സമീപത്തെ സി. എ കണ്ണൻ - കെ. വി. ജാനകി ദമ്പതികളുടെ മകൻ പ്രകാശനെ 37 യാണ് മരിച്ച നിലയിൽ കണ്ടെത്തി. കാടങ്കോട് സ്കൂളിന് സമീപത്തെ മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.മരണം സംബന്ധിച്ച് ബന്ധുക്കൾ ആരോപണമു യർത്തിയതിനെതുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മടക്കര ഹാർബറിൽ നിന്ന് മിൻ എടുത്ത് വിൽപ്പന നടത്തുന്ന മത്സ്യ ഏജൻസി നടത്തി വരികയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞ ങ്ങാട്ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തി.
No comments