വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവാവ് പുഴയിൽ വീണു മരിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശിയായ യുവാവ് പുഴയിൽ വീണു മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പുത്തരിയന്റെ മകൻ ചന്ദ്രൻ (40 )ആണ് മരണപെട്ടത്.
ഇന്നലെ വൈകുന്നേരം വെള്ളരിക്കുണ്ട് ടൗണിന് സമീപത്തെ പുഴയിലെ ചെക്ക് ഡാമിന് സമീപമാണ് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയത്. പുഴയിൽ നിന്ന് എടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ച് മരണപെട്ടതായി സ്ഥികരിക്കുകയായിരുന്നു. ചൂണ്ടയിടാൻ പോയപ്പോൾ അബദ്ധത്തിൽ പുഴയിൽ വീണതാണെന്ന് സംശയിക്കുന്നു.
വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനാണ്.
പാത്തിക്കരയിലെ പരേതനായ പുത്തരിയൻ്റെയും പള്ളിച്ചിയുടെയും മകനാണ്. സഹോദരങ്ങൾ: മാധവൻ, കോമൻ, രാജു വെളുത്തൻ, ഒമന, കല്യാണി.
No comments