Breaking News

ചെർക്കള എടനീർ കോരിക്കാർമൂലയിൽ ഗ്യാസ് ടാങ്കർ ലോറിയപകടം


ചെര്‍ക്കള-ബദിയഡുക്ക റോഡിലെ എടനീര്‍ കോരിക്കാര്‍മൂലയില്‍ ഗ്യാസ് ടാങ്കര്‍ ലോറിയപകടം. നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡിന് നടുവിലായി മറിയുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. വലിയ തോതിലുളള വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാകും വരെ ഇതുവഴിയുള്ള വാഹനങ്ങള്‍ മറ്റ് പാതകളെ ആശ്രയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

No comments