തകർന്ന കിടക്കുന്ന കൂരാംകണ്ടിലെ പഞ്ചായത്ത് ബസ് വെയിറ്റിങ് ഷെൽട്ടർ പുതുക്കിപ്പണിയണം ; സി പി ഐ എം കൂരാംകുണ്ട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട് : സി പി ഐ എം കൂരാംകുണ്ട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു . ഏരിയ കമ്മിറ്റി അംഗം കയനി മോഹനൻ ഉൽഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് ടി എൻ സ്വാഗതം പറഞ്ഞു. ബ്രാഞ്ചിലെ മുതിർന്ന അംഗം പി വി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എ ആർ രാജു , എൽ സി മെമ്പർമാരായ വിനോദ് പന്നിത്തടം , എം ബി രാഘവൻ ,ടി പി തങ്കച്ചൻ ,വി ബാലകൃഷ്ണൻ , ഗിരീഷ് കാരാട്ട്, രമണി രവി, രമണി ഭാസ്കരൻ എന്നിവർ അഭിവാദ്യം അർപ്പിച്ചു. ചടങ്ങിൽ ബ്രാഞ്ചിലെ പഴയകാല പ്രവർത്തകരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഗിരീഷ് ടി എൻ നെ തെരഞ്ഞെടുത്തു.
പ്രമേയം -
1,കിഴക്കേ ചെമ്പംകുന്ന്- കൂരാംകുണ്ട് റോഡ്, കൂരാംകുണ്ട് - ജലനിധി റോഡ് , കൂരാംകുണ്ട് - ചെറിയ പാല റോഡ് എന്നിവ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ എം കൂരാംകുണ്ട് ബ്രാഞ്ച് സമ്മേളനം പ്രമേ യത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
2, വളരെ കാലമായി തകർന്ന കിടക്കുന്ന കൂരാംകണ്ടിലെ പഞ്ചായത്ത് ബസ് വെയിറ്റിങ് ഷെൽട്ടർ പുതുക്കിപ്പണിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
3, കൂരാംകുണ്ടിൽ അനധികൃതമായി സ്ഥാപിച്ച MCF എത്രയും പെട്ടന്ന് അവിടെ നിന്നും മാറ്റി ജിയോ ടാഗ് ചെയ്ത സ്ഥലത്ത് പുനസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
No comments