കാസർഗോഡ് കളക്ട്രേറ്റിലെ സമരപ്പന്തലിൽ വെച്ച് ചെങ്കൽപ്പണ ഉടമ ആത്മഹത്യക്ക് ശ്രമിച്ചു
ചെങ്കല്‍ ഉത്പ്പാദക ഉടമസ്ഥ ക്ഷേമ സംഘം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തിനിടെ ചെങ്കല്‍പ്പണ ഉടമ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. മടിക്കൈ മലപ്പച്ചേരി സ്വദേശിയും സംഘടനയുടെ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗോപാലകൃഷ്ണനാണ് (59) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ അവശനിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം.
No comments