Breaking News

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ(എ കെ പി എ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം ചിറ്റാരിക്കാലിൽ നടന്നു


മലയോരഹൈവേയിലെ വനമേഖലയിലൂടെ കടന്നു പോകുന്ന മരുതോം,കാറ്റാംകവല റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, ഇലക്ഷൻ വീഡിയോഗ്രാഫി വർക്ക് ചെയ്തവർക്ക് എത്രയും വേഗം വേതനം നൽകുക. എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

യൂണിറ്റ്  പ്രസിഡന്റ് വിനായകൻ  അധ്യക്ഷത വഹിച്ചു. മേഖല  പ്രസിഡന്റ് അനിൽ അപ്പൂസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്  കെസി എബ്രഹാം മുഖ്യപ്രഭാഷണം  നടത്തി.മേഖല സെക്രട്ടറി രാജീവൻ സ്നേഹ  സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഇൻ ചാർജ് സിനു ബന്തടുക്ക ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനീഷ് പരിണയ സ്വാഗതവും ട്രെഷറർ ബെൻ സെബാസ്റ്റ്യൻ നന്ദിയും രേഖപെടുത്തി.

പുതിയ ഭാരവാഹികളായി സിബി വെള്ളരിക്കുണ്ട് (യൂണിറ്റ് പ്രസിഡന്റ് ),ജോർജ് സിയോൺ(വൈസ് പ്രസിഡന്റ്),ജസ്റ്റിൻ തോമസ്(സെക്രട്ടറി),ഷോജി ജോസഫ്(ജോയിന്റ് സെക്രട്ടറി), ബെൻ സെബാസ്റ്റ്യൻ(ട്രഷറർ),ബിജു മാത്യു(പിആർഒ)എന്നിവരെ   തിരഞ്ഞെടുത്തു. വിനായക പ്രസാദ്, ബാബു കൊന്നക്കാട്, അനീഷ് പരിണയ എന്നിവരെ മേഖല കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.

No comments