പ്രക്ഷോഭത്തിലേക്ക് .. മലയോര ഹൈവേയിൽ മരുതോം, കാറ്റാംകവല വനമേഖലയിൽ നിർമ്മാണ പ്രവർത്തികൾ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരസമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : മലയോര ഹൈവേയിൽ മരുതോം, കാറ്റാംകവല വനമേഖലയിൽ നിർമ്മാണ പ്രവർത്തികൾ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരസമിതി രൂപീകരിച്ചു. വള്ളിക്കടവ് സെന്റ് ജോർജ് പള്ളി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് അംഗം അലക്സ് നെടിയകാല അധ്യക്ഷനായി. ടി പി തമ്പാൻ, ജെന്നി തയ്യിൽ, മോൺസി ജോയി, ബിൻസി ജയിൻ, ജെസി ടോമി, അന്നമ്മ മാത്യു, കെ ഡി മോഹനൻ, ബാബു അഗസ്റ്റ്യൻ, കെ എസ് രമണി എന്നിവർ സംസാരിച്ചു. ഇ കെ ഷിനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി പി തമ്പാൻ (ചെയർമാൻ), അലക്സ് നെടിയകാല (കൺവീനർ), ജെന്നി തയ്യിൽ(ട്രഷറർ).
No comments