ഹൈക്കോടതി വിധി: കനകപ്പള്ളിയിലെ വിവാദമായ ക്ഷേത്ര കമാനവും രണ്ട് വെയ്റ്റിംഗ് ഷെഡുകളും പൊളിച്ചു നീക്കി
പരപ്പ : ഹൈക്കോടതി വിധിയെ തുടർന്ന് കനകപ്പള്ളിയിൽ ക്ഷേത്ര കമാനവും സെൻ്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നിർമ്മിച്ച വെയിറ്റിംഗ് ഷെഡും മറ്റൊരു വെയ്റ്റിംഗ് ഷെഡും ഇന്ന് രാവിലെ നീക്കം ചെയ്തു.
കാസര്‍കോട് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വെള്ളരിക്കുണ്ട് പോലീസിന്റെ സാന്നിധ്യത്തില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബിയുടെ സഹായത്തോടെയാണ് ഇവ നീക്കം ചെയ്തത്.
No comments