Breaking News

തദ്ദേശ അദാലത്ത് നാളെ കാസര്‍കോട് ടൗണ്‍ഹാളില്‍


സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ (സെപ്തംബര്‍-3) രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നേതൃത്വം നല്‍കും. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടനത്തില്‍ ജില്ലയിലെ എംപി, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ത്രിതല പഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും.

No comments