Breaking News

വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ )ക്ഷേത്രത്തിൽ ഒക്ടോബർ 1 ന് "ഭഗവതിസേവ "നടത്തുന്നു ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രധാന ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നായ കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ ) ക്ഷേത്രത്തിൽ ഒക്ടോബർ 1 ചൊവ്വാഴ്ച ത്രികാല പൂജയോട് കൂടിയുള്ള ഭഗവതി സേവ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ 

ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ. ദുർഗ്ഗാദേവിയെയാണ് സാധാരണയായി പൂജിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്.  ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും) എന്ന് പറയുന്നു. ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.

കക്കയം ദേവി ക്ഷേത്രത്തിൽ നടക്കുന്നത് ത്രികാല പൂജയോട് കൂടിയുള്ള ഭഗവതി സേവയാണ്. ദോഷങ്ങൾ മാറാനും ഐശ്വര്യങ്ങൾ വരാനും ഭക്തജനങ്ങൾക്കും ഭഗവതി സേവയിൽ ഭാഗമാകാമെന്ന് സംഘാടകർ അറിയിച്ചു. 

താല്പര്യമുള്ള ഭക്തജനങ്ങൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 

ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് : 9447955085 ,ഓഫീസ് : 9544680450,  94474 89418 ,9495561360 

ഭഗവതി സേവ നടക്കുന്ന ദിവസം തന്നെ രാവിലെ 10.30 മണിക്ക് പ്രസാദഊട്ട് ഫണ്ട്‌ സമർപ്പണം നടക്കും.

No comments