Breaking News

മുഹമ്മദ് ജസീല്‍ കേരള അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ ...കാസറഗോഡ് ജില്ലാ ടീം ക്യാപ്റ്റനാണ്


2024 ഒക്ടോബര്‍ 4 മുതല്‍ 12 വരെ ഹൈദരാബാദില്‍ നടക്കുന്ന ബിസിസിഐ വിനു മങ്കാഡ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള അണ്ടര്‍ 19 പുരുഷ ടീമില്‍ കാസറഗോഡ് ജില്ലാ ടീം ക്യാപ്റ്റന്‍ മുഹമ്മദ് ജസീല്‍ ഇടം നേടി. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ജസീല്‍ അണ്ടര്‍-16 ബോയ്‌സ് കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. എറണാകുളം രാജഗിരി കോളേജ് ഗ്രൗണ്ടില്‍ വെച്ച നടന്ന സെലക്ഷന്‍ മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ടീമിലെത്തിച്ചത്. ജസീലിനെ കാസറഗോഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.


No comments