കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു
വെള്ളരിക്കുണ്ട് : കേരള ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA ) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം സമാപിച്ചു. കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA) 37-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ യുണിറ്റ് സമ്മേളനങ്ങൾനടന്ന് കൊണ്ടിരിക്കുകയാണ്. വെള്ളിക്കുണ്ട് യൂണിറ്റ് സമ്മേളനം നടന്നു. യൂണിറ്റ് സെക്രട്ടറി സജിത്ത്കുമാർ കെ എം സ്വാഗതവും പറഞ്ഞു. ശരത് വിജയൻ അനുശോചനം അറിയിച്ചു.പ്രസിഡന്റ് സുരേഷ് കുമാർ . ബി. അദ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് മണി ടി.വി യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. യുണിറ്റ് സെക്രട്ടറി സജിത്ത്കുമാർ യൂണിറ്റ് റിപ്പോർട്ടും ജില്ലാ സെക്രട്ടറി പുരുഷോത്തമൻ ടി കെ സംഘടനാ റിപ്പോർട്ടും. യൂണിറ്റ് ട്രഷറർ റോയ് ജോസഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് വിനീത് കെ വി ആശംസയും അറിയിച്ച് സംസാരിച്ചു. യുണിറ്റ് വൈസ് പ്രസിഡന്റ് ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.
പുതിയ ഭാവവാഹികൾ
ജില്ലാ എക്സികുട്ടീവ്: വിനീത് കെ.വി. പ്രസിഡന്റ് : സുരേഷ് കുമാർ എ.ബി. സെക്രട്ടറി സജിത്ത്കുമാർ കെ.എം . വൈസ് പ്രസിഡന്റ് : ഷാജി ജേക്കബ്.ജോയിൻ സെക്രട്ടറി : സന്തോഷ് കുമാർ
No comments