കമ്മാടം വെള്ളരിക്കുണ്ട് റോഡിൽ കാരാട്ട് റോഡിലേക്ക് മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു
വെള്ളരിക്കുണ്ട്: കമ്മാടം വെള്ളരിക്കുണ്ട് റോഡിൽ കാരാട്ട് പ്രദേശത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി ലൈൻ തകരുകയും റോഡ് തടസ്സപ്പെടുകയും ചെയ്തു. പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് മരം റോഡിലേക്ക് വീണത്. ക്വാറിക്ക് വേണ്ടി സ്ഥലം എടുത്തവരുടെ പറമ്പിൽ നിന്നാണ് മരം റോഡിലേക്ക് പതിച്ചത്. പറമ്പിൽ നിലവിലുണ്ടായിരുന്ന റബ്ബർ മുറിച്ച് മാറ്റിയിട്ടുണ്ട്. എന്നാൽ ബാക്കി വന്ന മറ്റ് മരങ്ങൾ ഉൾപ്പെടെ റോഡിലേക്ക് വീഴാനുള്ള സ്ഥിതിയിലാണ് ഉള്ളത്. ഇതിന് മുമ്പ് ഒരു മരം വീണ് റോഡ് തടസ്സപ്പെട്ടിരുന്നു. റബ്ബർ മരം മുറിച്ചപ്പോൾ മൺതിട്ട താഴേക്ക് പതിച്ച് ഓവു ചാലും മൂടിയിരിക്കുകയാണ്. ക്വാറിക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും വീണ മരമായതിനാൽ മുറിച്ച് മാറ്റിയാൽ കേസ് വരുമോന്ന് കരുതി നാട്ടുകാരും ഇടപെടുന്നില്ല.
No comments