Breaking News

പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനവും പ്രതിഷേധ ജ്വാലയും ഒക്ടോബർ 1 ന് കാസർകോട്


കാസർകോട് : അർഹരായ കളരിപ്പയറ്റ് വിദ്യാർത്ഥികളെ ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും അവഗണിക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് ഒക്ടോബർ 1 ന് ചൊവ്വാഴ് രാവിലെ 10 മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ മുമ്പിൽ പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനവും പ്രതിഷേധ ജ്വാലയും കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
കാസർഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ചുവിടണമെന്ന റിപ്പോർട്ട് നിലനിൽക്കെ അതിനെ അവഗണിച്ചുകൊണ്ട് ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളും അതിന് ഒത്താശ ചെയ്തു കൊടുക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നടപടികൾക്കെതിരെ ആണ് ഇത്തരത്തിൽ ഒരു പ്രതിഷേധം നടക്കുന്നത്. വി.വി ക്രിസ്റ്റോ ഗുരുക്കൾ സ്വാഗതം പറയുന്ന ചടങ്ങിൽ ഫോക്ലോർ പുരസ്കാര ജേതാവ് കെ വി മുഹമ്മദ് ഗുരുക്കൾ ഉദ്ഘാടനം ചെയ്യുന്നു ടിവി സുരേഷ് ഗുരുക്കൾ അധ്യക്ഷത വഹിക്കുന്നു ,അൻവർ സാദ് ഗുരുക്കൾ തിരുവനന്തപുരം,വി വി ശിവദാസ് ഗുരുക്കൾ,കെഎം ഷാജി ഗുരുക്കൾ,കെ രാജേഷ് ഗുരുക്കൾ,കെ എം ജയ്സൺ ഗുരുക്കൾ, സി സുഗേഷ് ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു .പ്രതിഷേധ കളരിപ്പയറ്റിന് ശേഷം ,പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. 2019 മുതൽ ജില്ലാ സ്പോർട്സ് കൗൺസിൽ നിന്നും എംഎൽഎമാർക്കും എംപിമാർക്കും മറ്റു ജനപ്രതിനിധികൾക്കും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധികൾക്കും കൊടുത്ത പരാതിയിൽ ഫലം കാണാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് പരാതിയുടെ പകർപ്പ് കത്തിച്ച് അതിന്റെ ചാരം തേജസ്വിനി പുഴയിൽ ഒഴുകുമെന്നും സംഘാടകർ അറിയിച്ചു.

No comments