Breaking News

ഉണരുന്ന യുവത്വമാണ് നാടിന്റെ കരുത്ത്: സിബി തോമസ് സപര്യ ആതിര സ്മൃതി പുരസ്കാരം ടി.വി.രാജേഷ് ബാബുവിന് സമർപ്പിച്ചു


കാഞ്ഞങ്ങാട് : ഉണരുന്ന യുവത്വമാണ് നാടിന്റെ കരുത്ത് എന്നും യുവ കലാകാരന്മാരെയും സംരംഭകരേയും പ്രോത്സാഹനം നൽകുന്ന സമൂഹമാണ് നമ്മുടേത് എന്നും ചലച്ചിത്രനടനും ഡി വൈ എസ് പിയുമായ സിബി തോമസ് അഭിപ്രായപ്പെട്ടു.കാഞ്ഞങ്ങാട് മിംടെക്ക് മാരുതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന സപര്യ ആതിര സ്മൃതി പുരസ്കാരച്ചടങ്ങിൽ പുരസ്കാരം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമാണെന്നും പുരസ്കാരം സന്തോഷം പകരുന്ന മുഹൂർത്തം സൃഷ്ടിക്കുമെന്നും നല്ല വാക്കുകൾ ഊർജ്ജം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ  യുവ പ്രതിഭ പുരസ്കാരം ടി വി രാജേഷ് ബാബു ഏറ്റുവാങ്ങി.ആതിര സ്മൃതി ചിത്ര പ്രതിഭ പുരസ്കാര വിതരണം ചിത്രൻ കുഞ്ഞിമംഗലം നിർവഹിച്ചു.അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഹർഷ പ്രമോദ് സപര്യ ആതിര സ്മൃതി ചിത്രപ്രതിഭ പുരസ്കാരം ഏറ്റുവാങ്ങി. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി അഥർവ് ശ്രീജിത്ത്.പി, കണ്ണാടിപ്പറമ്പ് ഗവ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥിനി തന്മയ വി, മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആശാലക്ഷ്മി എംസി,കൊല്ലംവിമലഹൃദയംഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനന്യ എസ് സുഭാഷ്, പിണറായി എകെജി ഗവ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥി അദ്വൈത് പി പി എന്നിവർ പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തുടനീളമുളള എട്ട് മുതൽ 12 ആം ക്ളാസ് വരെയുള്ള  വിദ്യാർത്ഥികൾക്കായി നടത്തിയ ജലച്ചായം , എണ്ണച്ചായം, പെൻസിൽ ഡ്രോയിംഗ്  ഇനങ്ങളിലായി വന്ന200 രചനകൾ  ബാലകൃഷ്ണൻ പുത്തൂർ മുഖ്യ ജൂറിയായ അവാർഡ് നിർണയകമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തിയത്..ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകൻ ഇ വി ജയകൃഷ്ണൻ പുരസ്കാരപരിചയവും എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ ആതിര സ്മൃതി ഭാഷണവും നടത്തി.മിംടെക് മാനേജിംഗ് ഡയറക്ടർ എസ് പി ഷാജി അദ്ധ്യക്ഷത വഹിച്ചു.മോട്ടിവേഷനൽ സ്പീക്കർ രാജേഷ് വാര്യർ മുഖ്യപ്രഭാഷണവും കവയിത്രിയും ചിത്രകാരിയുമായ ലേഖ കാദംബരി ആശീർവാദ ഭാഷണവും നിർവഹിച്ചു.കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സപര്യ വർക്കിംഗ് പ്രസിഡന്റ് പ്രേമചന്ദ്രൻ ചോമ്പാല, പ്രാപ്പൊയിൽ നാരായണൻ, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അജിത് പാട്യം, ശ്രീകുമാർ കോറോം,ഷിബു വെട്ടം,സിജി രാജൻ,രാജാമണി കുഞ്ഞിമംഗലം, ജയകൃഷ്ണൻ മാടമന, അനിൽകുമാർ പട്ടേന,

 മധു നമ്പ്യാർ മാതമംഗലം,ഇ.ആർ.ശോഭന,രാജി മിംടെക്, രഘുനാഥ് പൊതുവാൾ,  മഹേഷ് പരിയാരം, അശ്വതി പി എന്നിവർ സംസാരിച്ചു.മിംടെക് വിദ്യാർഥിനികളുടെ സ്വാഗതനൃത്തം  പരിപാടിക്ക് മിഴിവ് നൽകി.ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

No comments