നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ മുക്കുപ്പണ്ട പണയ തട്ടിപ്പ് കണ്ടെത്തി 8 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു
നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ വീണ്ടും മുക്കുപ്പണ്ട പണയ തട്ടിപ്പ് കണ്ടെത്തി സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാലു കേസുകൾ നീലേശ്വരം പോലീസ് ചാർജ് ചെയ്തു. മൊത്തം എട്ടര ലക്ഷത്തോളം രൂപയാണ് ബാങ്കിന് നഷ്ടമായത് . തൈക്കടപ്പുറം കടിഞ്ഞുമൂലയിലെ കെ വി സുമേഷ് 38 കഴിഞ്ഞമൂല മുണ്ടകുണ്ടിൽ എം സുനിൽ 44 പുത്തരിയടുക്കത്തെ പി രാജേഷ് (44) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും സുമേഷ് രണ്ട് തവണകളിലായി 6 ലക്ഷത്തോളം രൂപയും സുനിൽ ഒരു ലക്ഷത്തി പതിനാറായിരം രൂപയും രാജേഷ് ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയെടുത്തത് . പുത്തരിയടുക്കത്തെ രാജേഷിനെതിരെ നേരത്തെ മറ്റൊരു കേസും കൂടി ചാർജ് ചെയ്തിട്ടുണ്ട്. ബാങ്ക് മാനേജർമാരായ എം മനോജ് കുമാർ, വി.വി വിനോദ് എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തു
No comments