ക്ലായിക്കോട് ബദരിയ്യ ജുമാ മസ്ജിദ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മദദേ മദീന '24 സെപ്തംബർ 16,17,18 തിയ്യതികളിൽ
ക്ലായിക്കോട് ക്ലായിക്കോട് ബദരിയ്യ ജുമാ മസ്ജിദ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നബിദിന ആഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സെപ്റ്റംബർ 16,17,18 തീയ്യതികളിൽ ഖുർറത്തു സാദാത്ത് നഗരിൽ നടക്കും.
പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് ഇന്ന് ജുമുഅക്ക് ശേഷം സ്വാഗതസംഘം ചെയർമാൻ ഹസൈനാർ മദനി പതാക ഉയർത്തി. തിങ്കളാഴ്ച രാവിലെ 8 മണിക്ക് പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തും. തുടർന്ന് നബിദിന സ്നേഹ സന്ദേശയാത്രയും കമ്മാടം മഖാം ശരീഫ് സിയാറത്തും മൗലിദ് സദസും അന്നദാനവും നടക്കും. വൈകുന്നേരം 5 ന് വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും ചൊവ്വാഴ്ച വൈകുന്നേരം 5 ന് പ്രവാസി സംഗമവും 7 മണിക്ക് ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മദ്ഹ് റസൂൽ പ്രഭാഷണവും ബുധനാഴ്ച വൈകുന്നേരം 5 ന് സാംസ്കാരിക സമ്മേളനവും 7 മണിക്ക് സിതാരേ ദിൽ അഖിലേന്ത്യാ മദ്ഹ് ഗാന മത്സരവും നടക്കും.
മത്സരാർത്ഥികക്കുള്ള സമ്മാനങ്ങളും എസ് എസ് എൽ സി,പ്ലസ്ടു ഫുൾ A+ നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പൊതുപരീക്ഷ സർട്ടിഫിക്കറ്റ് വിതരണം നടക്കും.
വിവിധ മത സാംസ്കാരിക സാമൂഹിക പ്രതിനിധികൾ സംബന്ധിക്കും.
No comments