കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പ് സ്വാശ്രയ സംഘത്തിൻ്റ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി
വെള്ളരിക്കുണ്ട് : കൂരാംകുണ്ട് ഫാമിലി ഗ്രൂപ്പ് സ്വാശ്രയ സംഘത്തിൻ്റ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടത്തി. പ്രസിഡണ്ട് കെ.എ. സാലു അധ്യക്ഷത വഹിച്ചു വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ പി.വി.മുരളി
ഉദ്ഘാടനം ചെയ്തു മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കോഹിനൂർ വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് തോമസ് ചെറിയാൻഎന്നിവർ സംസാരിച്ചു
സെക്രട്ടറി റെജിമോൻ ജോസഫ് സ്വാഗതവും ട്രഷറർ ടോം തോമസ് നന്ദിയും പറഞ്ഞു തുടർന്ന് വിവിധ കലാകായിക മത്സരവും സ്നേഹവിരുന്നും നടത്തി
No comments