കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരണം ; എയ്ഞ്ചലയ്ക്കും ആലീസിനും കണ്ണീർ വിട!... കള്ളാറിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം
കോട്ടയം • കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ഈര പരപ്പൂത്തറ ആലീസ് തോമസ് (62), ചിങ്ങവനം പരുത്തുംപാറ മങ്ങാട്ടയത്തിൽ എയ്ഞ്ചല ഏബ്രഹാം (27) എന്നിവരുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. ആലീസ് തോമസിന്റെ സംസ്കാരം നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിലാണു നടത്തിയത്. എയ്ഞ്ചലയുടേതു ചിങ്ങവനം സെന്റ് ജോൺസ് ദയറ പള്ളിയിലും.
രണ്ടിടത്തും ക്നാനായ സമുദായ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് കാർമികത്വം വഹിച്ചു. അപകടത്തിൽ മരിച്ച ചിങ്ങവനം ചാന്നാനിക്കാട് പാലക്കുടിയിൽ ചിന്നമ്മയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ശനിയാഴ്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിയാണു 3 സ്ത്രീകൾ മരിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട് രാജപുരത്തേക്കു പോയതാണു മൂവരും. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
No comments