കുട്ടികൾക്ക് ദൃശ്യ വിസ്മയമായി അപൂർവയിനത്തിൽപ്പെട്ട നാഗശലഭം കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ വിരുന്നെത്തി
കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ അപൂർവ്വ ഇനത്തിൽപ്പെട്ടതും7 നിശാശലഭത്തിൽപ്പെടുന്നതുമായ ഒരു ജോഡി നാഗശലഭം വിരുന്നെത്തിയത് വിദ്യാർത്ഥികൾക്ക് കൗതുകവും കണ്ണിന് കുളിർമയേകുന്ന ദൃശ്യവിസ്മയുമായി. ലോകത്തിൽ തന്നെ വലിയ ശലഭങ്ങളിൽ ഒന്നായ " അറ്റ്ലസ് മോത്ത് " അഥവ നാഗശലഭം ഇനത്തിൽപ്പെടുന്ന സാമാന്യം വലിപ്പമുള്ള രണ്ട് ശലഭങ്ങളാണ് ഇന്ന് രാവിലെക്ക് വിരുന്നെത്തിയത്. സാധാരണ നിബിഡ വനങ്ങളിൽ മാത്രമേ ഇവയെ കാണാറുള്ളു. ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള ഇവയുടെ മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകളെ പോലെ കറുത്തപ്പെട്ടുകളുണ്ട്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പിൻ്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക്സ് ഹെഡ് അഥവ നാഗശലഭം എന്നും ഇതിനെ വിളിക്കുന്നു. ഇവയ്ക്ക് രണ്ടാഴ്ച മാത്രമേ ആയുസ്സുള്ളു. സാധാരണഗതിയിൽ വിടർത്തിയ ചിറകുകൾക്ക് 10 മുതൽ 12 ഇഞ്ച് വരെ വലുപ്പമുണ്ടാകും. സ്ക്കൂളിൽ കണ്ടെത്തിയ ശലഭത്തിനും ഇതെ വലുപ്പമുള്ളവയാണ്. എന്തായാലും ഈ അപൂർവ്വ കാഴ്ച ഏറെ കൗതുകത്തോടെ ആണ് കുട്ടികൾ വീക്ഷിച്ചത്. നാഗശലഭത്തെ കുറിച്ച് ആധ്യാപകർ കുട്ടികൾക്ക് വിശദീകരിച്ച് കൊടുത്തു.അപൂർവ്വ കാഴ്ച കാണാൻ നിരവധിയാളുകളാണ് സ്ക്കൂളിലെക്ക് വന്ന് പോയത്
No comments