Breaking News

പാണത്തൂരിൽ ഹോട്ടൽ വ്യാപാരിയായിരുന്ന പുതിയ വീട്ടിൽ ടി കുഞ്ഞിരാമൻ ( ബാബു ) അന്തരിച്ചു


പാണത്തൂർ:  പാണത്തൂരിലെ ഹോട്ടൽ വ്യാപാരിയായിരുന്ന ടി കുഞ്ഞിരാമൻ ( ബാബു ) 53 ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവെ ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടി നെഞ്ച് വേദന അനുഭവപ്പെടുകയുണ്ടായി. തുടർന്ന്  പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബാഗമണ്ഡലം സ്വദേശിയാണ്. വർഷങ്ങളോളം  പാണത്തൂരിന് സമീപം ചെമ്പേരിയിൽ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ ഉമിത (പാണത്തൂർ) ഏക മകൻ പ്രജ്വൽ. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്  സംസ്കരിക്കും.

No comments