Breaking News

മരം വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു..പാടിയോട്ടുചാല്‍ സെക്‌ഷൻ ഓഫീസിലെ ഫസ്റ്റ്‌ ഗ്രേഡ് ജീവനക്കാരനാണ്


ചെറുപുഴ: വൈദ്യുതലൈനിനു മുകളില്‍ വീണ മരം മുറിച്ചുമാറ്റുന്നതിനിടെ മരവും ലൈനും ദേഹത്ത് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു.ഞെക്ലി കരിപ്പോട്ടെ എം.കെ. റഫീഖ് (41) ആണ് മരിച്ചത്. തൊള്ളത്തുവയലിലായിരുന്നു അപകടം. ഉടൻ പാടിയോട്ടുചാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിയോട്ടുചാല്‍ സെക്‌ഷൻ ഓഫീസിലെ ഫസ്റ്റ്‌ ഗ്രേഡ് ജീവനക്കാരനാണ്. കബറടക്കം ഇന്നു രാവിലെ 11ന് ഞെക്ലി ജുമാ മസ്ജിദ് കബർസ്ഥാനില്‍. ഭാര്യ: ഹൈറുന്നിസ. മക്കള്‍: ഷഹബാസ്, റുഫൈദ (ഇരുവരും വിദ്യാർഥികള്‍). സഹോദരൻ: ഷംസുദ്ദീ

No comments