ഐ.സി.എസ്.ഇ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ വരക്കാട് ഓക്സിലിയം സ്കൂൾ ജേതാക്കളായി
നർക്കിലക്കാട് : ഐ.സി.എസ്.ഇ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ വരക്കാട് ഓക്സിലിയം സ്കൂൾ ജേതാക്കളായി. അണ്ടർ 14 വിഭാഗത്തിലാണ് കപ്പ് നേടിയത്. വിജയികളെ പ്രിൻസിപ്പൽ സിസ്റ്റർ വി.എസ്. സംഗീത , മാനേജർ സിസ്റ്റർ. ലിസ്സി ജോസ്, സ്കൂൾ സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു. വരക്കാട് ഓക്സിലിയം സ്കൂളിൽ നിന്ന് അണ്ടർ 17 വിഭാഗത്തിൽ ലയനാ ജോഷി, അണ്ടർ 14 വിഭാഗത്തിൽ ശ്രിയ കൃഷ്ണ, എയ്ഞ്ചൽ ഷാജൻ, അൻസാ മാത്യു എന്നിവർ ദേശീയ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ടീം കോച്ച് ഡിൽജോ ചിറ്റാരിക്കാൽ, ടീം മാനേജർ ലിസ്സി മാത്യു എന്നിവരാണ്.
No comments