Breaking News

'ലൈഫ്-24' ത്രിദിന പരിശീലന ക്യാമ്പ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ചു


കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷാ കേരള  കാസർഗോഡ് ബേക്കൽ ബി ആർ സി യൂണിസെഫുമായി ചേർന്ന് ഹൈസ്ക്കുൾ കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന ലൈഫ്-24   ത്രിദിന പരിശീലന ക്യാമ്പ് ഇക്ബാൽ ഹയർ സെക്കൻ്ററി സ്കൂളിൽ  സമാപിച്ചു. 

     നിത്യജീവിതത്തിൽ അത്യന്താപേക്ഷിതമായ ജീവിതനൈപുണികൾ പരിശീലിക്കാനും പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ കഴിവ് വളർത്താനും വിദ്യാർഥികൾക്ക് അവസരം ലഭ്യമാക്കുന്ന പദ്ധതിയാണ് ലൈഫ്- 24. യൂണിസെഫിന്റെ  സഹകരണത്തോടെ നടപ്പിലാക്കിയ ത്രിദിന പരിശീലന ക്യാമ്പിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 36 കുട്ടികൾ പങ്കെടുത്തു .പാചകം, കൃഷി, പ്ലംബിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നടന്നത്. ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂളിൽ അജാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . 16-ാ൦ വാർഡ് മെമ്പർ ഹംസ സി എച്ച് അധ്യക്ഷനായി.  കാഞ്ഞങ്ങാട് ഡി.ഇ. ഒ കെ.അരവിന്ദ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് ,പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സി ആർ സി കോഡിനേറ്റർ രജനി സ്വാഗതവും ശ്രുതി നന്ദിയും പറഞ്ഞു.



No comments