മാവുങ്കാലിൽ ഡോക്ടറുടെ കാറിനും വീടിനും നേരെ അക്രമം പ്രതിഷേധവുമായി ഡോക്ടർമാർ
കാഞ്ഞങ്ങാട് :ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീടിനും കാറിനും നേരെ അക്രമം. മാവുങ്കാൽ ഉദയംകുന്ന് താമസിക്കുന്ന കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ സർജൻ മലപ്പുറം പഴയ പരപ്പനങ്ങാടി സ്വദേശി എൻ. വി. അഭിജിത്ത് ദാസിന ്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിക്കും മൂന്നും മണിക്കും ഇടയിൽ സംഭവം നടന്നത്. വീടിൻറെ ഗ്ലാസുകൾ തകർത്ത ശേഷം മുറ്റത്ത് നിർത്തിയിട്ടിരുന്ന ഡോക്ടർ ഉപയോഗിക്കുന്ന കെ എൽ 65 എൽ 8157നമ്പർ ഹോണ്ട സിറ്റി കാറിന്റെയും ഡോ. അഭിജിത്ത് ദാസിൻറെ ഭാര്യയും പെരിയ പിഎച്ച്സിലെ ഡോ.ദിവ്യ ഉപയോഗിക്കുന്ന കെ എൽ 08 ബി എം 9001 നമ്പർ ആൾട്ടോ കാറിന്റെയും മുൻ വശംഗ്ലാസുകളാണ് കല്ലുകൊണ്ട് കുത്തി പൊട്ടിച്ചത് .നലര മാസം മുമ്പാണ് ഡോക്ടറും കുടുംബം ഇവിടെ വാടകക്ക് താമസം തുടങ്ങിയത്. സംഭവത്തിന് പിന്നിൽ സാമൂഹ്യ ദ്രോഹികൾ ആണെന്ന് കരുതുന്നു. 30000 രൂപ നഷ്ടം സംഭവിച്ചതായി ഡോക്ടർ ഹോസ്ദുർഗ് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുടുംബസമേതം താമസിക്കുന്ന സ്വന്തം വീട്ടിൽ പോലും സ്വസ്ഥവും സുരക്ഷിതവുമായി കഴിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് ഡോക്ടർ സമൂഹം കടന്നുപോകുന്നത് എന്നത് ഭീതിപ്പെടുത്തുന്നതാണെന്ന് കെജിഎംഒഎ ഭാരവാഹികൾ പറഞ്ഞു. അതിക്രമം കാട്ടിയവരെ കണ്ടു പിടിക്കുകയും നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വേണം. ഇത്തരം അക്രമ സംഭവങ്ങൾ അഴിച്ചു വിടുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സംഘടന സംഘടനാ ജില്ലാ ഭാരവാഹികളായ ഡോ.എ.ടി. മനോജ്, ഡോ. ഷിൻസി എന്നിവർ ആവശ്യപ്പെട്ടു.
No comments