Breaking News

യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു

 


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലെ കടകളിലേക്ക് ചായ എത്തിച്ച് വിൽപ്പന നടത്തുന്ന യുവാവ് ന്യൂമോണിയ ബാധിച്ച് മരിച്ചു. നോർത്ത് കോട്ടച്ചേരി നൗഫൽ (44) ആണ് മരിച്ചത്.
പനിയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിലാണ്
ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. 
തിങ്കളാഴ്ച രാവിലെയാണ് മരണം 
തെക്കെപ്പുറത്തെ കുഞ്ഞബ്ദുള്ള - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: അസ്മീന. ഏക മകൻ നാജിദ്. സഹോദരങ്ങൾ: നൗഷാദ്,നവാസ്,നദീറ.

No comments