Breaking News

അന്തരിച്ച മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ.പി കുഞ്ഞിക്കണ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് പാണത്തൂരിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


പാണത്തൂർ : അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എ യുമായ കെ.പി കുഞ്ഞിക്കണ്ണൻ്റെ  നിര്യാണത്തിൽ  അനുശോചിച്ചു കൊണ്ട് പാണത്തൂരിൽ സർവ്വ കക്ഷി അനുശോചന യോഗം നടന്നു. പനത്തടി മണ്ഡലം  കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ജെ ജയിംസ് അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, 12-ാം വാർഡ് മെമ്പർ രാധാ സുകുമാരൻ, കർഷക കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലമ്പുഴ,സി.പി.ഐ (എം ) ലോക്കൽ കമ്മിറ്റി അംഗം റോണി ആൻ്റണി, ബി.ജെ.പി നിയോജക മണ്ഡലം ജന:  സെക്രട്ടറി കെ.കെ വേണുഗോപാൽ,സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ സുകുമാരൻ, ഐ.യു .എം.എൽ നിയോജകമണ്ഡലം കമ്മിറ്റി അംഗം എം അബ്ബാസ്, കേരളാ സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജജ് വർഗ്ഗീസ്, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് പ്രസിഡൻ്റ് പി.എൻ സുനിൽകുമാർ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം വിജയകുമാരൻ നായർ, മണ്ഡലം ജനറൽ സെക്രട്ടറി സണ്ണി കുന്നംകുളം എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.


No comments