Breaking News

ചികിത്സയിലുള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിവേദ്യക്ക് സഹായം മൂകാംബിക ബസും ബളാൽ സ്‌കൂൾ സ്റ്റാഫും മാതൃകയായി


പരപ്പ : ഈ മകള്ക്കും വേണം ഒരു കൈ സഹായം അസുഖബാധിതയായി ചികിത്സയില് കഴിയുന്ന പരപ്പ വലിയ മുറ്റത്തെ ദാസന്റെ മകള് പരപ്പ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ത്ഥിനി നിവേദ്യക്ക് മൂകാംബിക ബസ് കാരുണ്യ യാത്ര നടത്തി കിട്ടിയ 9590 രൂപയും ബളാല് സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങള് നല്കിയ 5000 രൂപയും ടോപ് ടെന് ടെന് വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് ഇന്ന് കൈമാറി... ടോപ് ടെന് ആര്ട്‌സ് ആന്ഡ് സ്‌പോര്ട്‌സ് ക്ലബ് പ്രസിഡണ്ട് എ ആര് മുരളി തുക ഏറ്റുവാങ്ങി. നിവേദ്യയുടെ അച്ഛന് ദാസനും ക്ലബ്ബ് മെമ്പര്മാരായ ശ്രീകാന്ത് കുളത്തിങ്കല്, സുനില്കുമാര്,വിനോദ് തൊടന്ഞ്ചാല് ഓട്ടോ ഡ്രൈവര്മാരായ രാജേഷ്,ബലരാമന് മൂകാംബിക ബസ് ജീവനക്കാരും പങ്കെടുത്തു

No comments