Breaking News

മുങ്ങള്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പ്പെ രക്ഷാദൗത്യവുമായി കീഴൂരിലെത്തി


അഞ്ച് ദിവസം മുമ്പ് കീഴൂര്‍ പുലിമുട്ടിന് സമീപം ചൂണ്ടയിടാന്‍ പോയ ശേഷം കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ പ്രവാസി റിയാസിനെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധന്‍ കര്‍ണാടകയിലെ ഈശ്വര്‍ മാല്‍പ്പെ എത്തി. ഷിരൂരിലെ കുന്നിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജ്ജുനെ കണ്ടെത്താനായി ഗംഗാവലി പുഴയില്‍ നടത്തിയ ശ്രദ്ധേയമായ ദൗത്യത്തിന് പിന്നാലെയാണ് ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.20 ഓടെ ഈശ്വര്‍ മാല്‍പ്പെയും സംഘവും കീഴൂരിലേക്കും രക്ഷാ ദൗത്യത്തിനായി എത്തിയിരിക്കുന്നത്.


No comments