Breaking News

കാഞ്ഞങ്ങാട് - മാനന്തവാടി കെ എസ് ആർ ടി സി സർവീസ് ആരംഭിച്ചു


കാഞ്ഞങ്ങാട് നിന്ന് രാവിലെ 8.00 ന് പുറപ്പെട്ട് 8.30 ന് ഒടയഞ്ചാൽ , 8.45 ന് പരപ്പ, 9.00 ന് വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കൽ വഴി 9.45 ന് ചെറുപുഴയിൽ എത്തി 10.10 ന് ചെറുപുഴ യിൽ നിന്ന് പുറപ്പെട്ട് ആലക്കോട്, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ വഴി 12.30 ന് ഇരിട്ടിയിൽ എത്തും. ഇരിട്ടിയിൽ നിന്ന് 12.50 ന് പുറപ്പെട്ട് പേരാവൂർ, കേളകം, കൊട്ടിയൂർ, ബോയ്സ് ടൌൺ വഴി 2.30 ന് മാനന്തവാടിയിൽ എത്തിച്ചേരും.  തിരിച്ചു മാനന്തവാടിയിൽ നിന്ന് വൈകുന്നേരം 4.30 ന് പുറപ്പെട്ട് ഇരിട്ടിയിൽ 6.15 ന് എത്തുകയും, 6.30 ന് ഇരിട്ടിയിൽ നിന്ന് പുറപ്പെട്ട് ഇരിക്കൂർ,ശ്രീകാണ്ടാപുരം വഴി 8.00 ന് തളിപ്പറമ്പ്, 8.35 ന് പയ്യന്നൂർ, നീലേശ്വരം വഴി 9.35 ന് കാഞ്ഞങ്ങാട് എത്തിച്ചേരും.  മുൻപ് ഓടിയ ബാംഗ്ലൂർ പകൽ സർവീസിന്റെ അതെ സമയത്ത്, Ksrtc മാനന്തവാടി സർവീസ് ആരംഭിച്ചത് ഫുൾ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും, ബാങ്ക്, സർക്കാർ ഓഫീസുകളിൽ സ്ഥിര മായി വരുന്ന ജീവനക്കാർക്കും, മറ്റുള്ള വർക്കും വളരെ ഉപകാരപ്രദമായി. 

ബസിന്  സിപിഎം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ, പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവരുടെ നേതൃത്വത്തിൽ വരക്കാട് വെച്ച് ജീവനക്കാർ ക്കും, യസ്ത്രക്കാർക്കും മധുരം നൽകി സ്വീകരിച്ചു .

ഈ സർവീസ് ആ രംഭിക്കാൻ സഹായിച്ചു കോഴിക്കോട് ചീഫ് ട്രാഫിക് ഓഫീസർക്കും, കാഞ്ഞങ്ങാട് എ. ടി. ഒ. ക്കും, ഇൻസ്‌പെക്ടർ മാർക്കും, യൂണിയൻ നേതാക്കൾ ക്കും ജീവനക്കാർക്കും പ്രത്യേകം നാട്ടുകാർ നന്ദി അറിയിച്ചു.




No comments