കാഞ്ഞങ്ങാട് :ഒൻപതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബല്ല സ്വദേശിയായ 48 കാരനെതിരെയാണ് കേസ്. പ്രതിയെ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടി പീഡന വിവരം ബന്ധുക്കളോട് വെളിപ്പെടുത്തിയതോടെയാണ് പോലീസിൽ വിവരം നൽകിയത്. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.
No comments