കലാരംഗത്ത് കഴിവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സിസിആർടി നൽകുന്ന സ്‌കോളർഷിപ്പിന് കയ്യൂർ ഉദയഗിരിയിലെ അനൈദ മാധവൻ അർഹയായി
ദേശീയതലത്തില്‍ കലാരംഗത്ത് കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സിസിആര്‍ടി നല്‍കുന്ന കള്‍ച്ചറല്‍ ടാലന്റ് റിസോഴ്‌സ് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് കയ്യൂര്‍ ഉദയഗിരിയിലെ അനൈദ മാധവന്‍ അര്‍ഹയായി. ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവിന്ദ്രന്റെ ശിഷ്യയായ അനൈദ മാധവന്‍ ശില്പകലയിലാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായത്. 30ലധികം കളിമണ്‍ ശില്പങ്ങള്‍ നിര്‍മ്മിച്ച അനൈദ ചന്തേര പോലീസ് ഓഫീസര്‍ ഓമനയുടെയും മാധവന്റെയും മകളാണ്. കാഞ്ഞങ്ങാട് കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ശില്പ പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്. അനൈദ കയ്യൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ശില്പകലാ പരീക്ഷയില്‍ അധ്വാനിക്കുന്നവര്‍ എന്നായിരുന്നു വിഷയം. അനൈദ തയ്യാറാക്കിയ പ്രധാന ശില്പങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യന്‍, ബുക്കിനുള്ളിലെ വിദ്യാര്‍ത്ഥി, ശാലബഞ്ചിക ഇന്ത്യന്‍ ആര്‍ട്ട്, വിദ്യാര്‍ത്ഥികളിലെ വിഷാദം തുടങ്ങിയ ശില്പങ്ങളാണ്. ആറാം ക്ലാസ് മുതല്‍ ചിത്രശില്പകലാ അക്കാദമിയില്‍ ചിത്രശ്ശില്പരചന പഠിച്ചു വരുന്നു.
No comments