രക്തത്തിൽ ഹീമോ ഗ്ലോബിൻ കുറയുന്ന തലസീമിയ മേജർ രോഗം ബാധിച്ച രാജപുരം അയറോട്ട് സ്വദേശിയായ യുവാവ് കാരുണ്യം തേടുന്നു
രാജപുരം: രക്തത്തിൽ ഹീമോ ഗ്ലോബിൻ കുറയുന്ന തലസീമിയ മേജർ രോഗം ബാധിച്ച യുവാവ് കാരുണ്യം തേടുന്നു. അയറോട്ട് കൃഷ്ണകുമാർ - ഗിരിജാ ദമ്പതികളുടെ മകൻ വി കൃഷ്ണപ്രസാ ദാ(21)ണ് ജന്മനാ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ചികിത്സ യ്ക്കായി സ്വന്തമായി നിരവധി തെയ്യങ്ങളുടെയും മറ്റും ശില്പ ങ്ങളും ചിത്രങ്ങളും വിൽപ്പന യ്ക്കായി കൃഷ്ണ പ്രസാദ് ഉണ്ടാക്കി യിട്ടുണ്ട്. ശസ്ത്രക്രിയ വഴി അസുഖം പൂർണമായും ഭേദമാക്കാമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടുണ്ട്. മംഗളൂരൂ കെഎംസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. അഞ്ച് ലക്ഷം രൂപ ചെലവ് വരും. നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സഹായധനം കൃഷ്ണപ്രസാദിന്റെ പേരിലുള്ള ഒടയംചാലിലെ (കോടോം ശാഖ) ഇസാഫ് ബാങ്കിന്റെ അക്കൗണ്ട് നമ്പർ: 53220004255658 ൽ അയക്കാം. ഐഎഫ്എസ് സി കോഡ് : ESMF0001232. ഗൂഗിൾ പേ: 8547955452.
No comments