Breaking News

റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷം നടത്തി;  സമിതി പ്രസിഡന്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു


രാജപുരം : റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരത്ത് ലോക ടൂറിസം ദിനാഘോഷം നടത്തി. സമിതി പ്രസിഡന്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ എം.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സോപ്പ്, എം.ബാലു, സെക്രട്ടറി ഡി വിമൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിഷ്ണു കൃഷ്ണൻ, അരുൺ ജാനു, എം എം കുഞ്ഞിരാമൻ, കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. ട്രെക്കിങ്ങിന് എത്തിയ സഞ്ചാരികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

No comments