Breaking News

രാവണീശ്വരം സ്ക്കൂളിനെ മനോഹരമാക്കി ചെണ്ട് മല്ലി പൂക്കൾ


രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഇപ്പോൾ നാട്ടുകാരുടെ സെൽഫി പോയൻ്റായി മാറിയിരിക്കുകയാണ്. സ്ക്കൂൾ  നാഷണൽ സർവീസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നട്ട ചെണ്ട് മല്ലികൾ വിരിയാൻ അല്പം സമയമെടുത്തതാണ് ഓണാവധിയിൽ നാട്ടിലെത്തിയവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഒത്തുചേരലിനെത്തിയവർക്കും സന്തോഷമേകിയത്. 200 ഓളം മഞ്ഞയും ഓറഞ്ച് നിറവുമുള്ള ചെണ്ട് മല്ലി ചെടികളാണ് ഹയർ സെക്കൻ്ററി ഉദ്യാനത്തെ മനോഹരമാക്കിയത്. ധാരാളം പൂമ്പാറ്റകളും തേൻ തുകരാൻ ഇവിടെ എത്തുന്നുണ്ട്. പ്രിൻസിപ്പാൾ കെ. ജയചന്ദ്രൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ രാജി അധ്യാപകനായ സി. അനീഷ് എന്നിവർ നേതൃത്യം നൽകുന്നു.പി ടി എ എസ് എം സി ,എം പിടിഎ എന്നിവയുടെ സഹകരണവും ഈ പ്രവർത്തനത്തിനുണ്ട്.

No comments